ലേബലുകള്‍

2014, ഡിസംബർ 31, ബുധനാഴ്‌ച

പുതുവത്സര ആശംസകള്‍.......

പുതുവത്സര ആശംസകള്‍.......2015***


"2014 അവസാനിക്കാന്‍ ഇനി ഏതാനും നിമിഷങ്ങള്‍ മാത്രം....

കാലത്തിന്റെ അരങ്ങില്‍ അങ്ങനെ ഒരു വര്‍ഷത്തിനു കൂടി യവനിക വീഴുകയായ്.....

തീരം തേടിയുള്ള യാത്രകളില്‍, പിന്നിട്ട വഴികളില്‍, കണ്ടുമുട്ടിയ ഒരുപാട് മുഖങ്ങള്‍.....

എക്കാലവും ഓര്‍ത്തിരിക്കാന്‍ ചില സൌഹൃദങ്ങള്‍.....

അളവററ ആഹ്ലാദത്തിന്റെ മറക്കാനാവാത്ത ദിനങ്ങള്‍...

നിനച്ചിരിക്കാതെ നേരിടേണ്ടിവന്ന നിസ്സഹായതയുടെ നിമിഷങ്ങള്‍...

ഓര്‍ക്കാതെ കൈവന്ന സൌഭാഗ്യങ്ങള്‍...

വിരല്‍തുമ്പില്‍ വച്ച് വീണുടഞ്ഞ സ്വപ്‌നങ്ങള്‍....

എന്നും തണലായി നിന്ന കാലം പിന്നെയും മുന്നോട്ട്....

ഒപ്പം ഒരു പുതുവര്‍ഷം കൂടി നമ്മെ കാത്തിരിക്കുന്നു.....

ഒട്ടേറെ നല്ല വഴിത്തിരിവുകള്‍ നമുക്കായ് ചേര്‍ത്ത്വെച്ചുകൊണ്ട് നേരുന്നു 

എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കായി നല്ലൊരു പുതുവത്സര ആശംസകള്‍....."